ആളൊഴിഞ്ഞ് തിരുവനന്തപുരം ചാല മാർക്കറ്റ് . ഓണ ദിനങ്ങളിൽ പ്രത്യേകിച്ച് പൂരാടം , ഉത്രാടം തിരുവോണ ദിവസങ്ങളിൽ കാലുകുത്താൻ ഇടമില്ലാതെ വരുന്ന ചാല മാർക്കറ്റ് ഈ ഓണത്തിന് നിശ്ചലമായി. പച്ചക്കറി , പൂ കച്ചവടക്കാർക്ക് എക്കാലത്തെയും നഷ്ടം സമ്മാനിച്ചാണ് ഈ ഓണം കടന്നു പോയത്. മാർകെറ്റിൽ എത്തിച്ച വിൽപ്പന ചരക്കുകൾ നഷ്ടം മാത്രമാണ് ഇവർക്ക് നൽകിയത് .കോവിഡ് ഭീതിയും മാർകെറ്റിൽ അമിത വിലയാണെന്ന് തെറ്റിദ്ധാരണയുമാണ് ആളുകളെ മാർക്കെറ്റിൽ വരുന്നതിൽ നിന്ന് വിലക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.പോത്തീസ് , രാമചചന്ദ്രൻ പോലുള്ള കുത്തക വ്യാപാര കേന്ദ്രങ്ങളിലും മറ്റ് ഓൺലൈൻ , സൂപ്പർ മാർകെറ്റുകളിലും അമിത വിലക്ക് ആണ് ആളുകൾ സാധനം വാങ്ങാൻ തയ്യാറാകുന്നത്. എന്നാൽ ഇവിടുത്തെ വില പോലും അന്വേഷിയ്ക്കാൻ ആരും അതയ്യാറാകുന്നില്ല എന്ന പരാതിയാണ് ചാലയിലെ സാധാരണക്കാരായ കച്ചവടക്കാർ പങ്കു വയ്ക്കുന്നത്. മാർക്കെറ്റിൽ കോവിഡ് പരക്കുമെന്ന തെറ്റിദ്ധാരണയിൽ ആണ് ആളുകൾ വരാതിരുക്കുന്നത് എങ്കിൽ മറ്റ് സൂപ്പർ മാർക്കെറ്റുകളിലെ തള്ളിക്കയറ്റത്തിൽ കോവിഡ് വരില്ലേ എന്നും ഇവർ ചോദിക്കുന്നു. കച്ചവടത്തിന് എത്തിക്കുന്ന സാധനങ്ങളിൽ പകുതിയും ആളുകൾ
വാങ്ങാൻ ഇല്ലാതെ ചീത്തയായി പോകുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. തിനാൽ തന്നെ ഇവിടുത്തെ സാധാരണക്കാരായ കച്ചവടക്കാർക്ക് അടുത്ത ദിവസത്തേക്കുള്ള സാധനം വാങ്ങാൻ പോലും പണം തികയുന്നില്ല. ദാരിദ്ര്യത്തിലാണ് ഇവരുടെ ഇകീ വർഷട്രത്തെയും ഓണക്കാലം കടന്നു പോകുന്നത്.
കഴിഞ്ഞ വർഷത്തിൽ നിന്ന് ഇളവുകൾ ഇപ്രാവശ്യം കച്ചവടക്കാർക്ക് കിട്ടിയിരുന്നു. കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാനുള്ള അനുമതിയാണ് ഇവർക്ക്ക് ലഭിച്ചത് . എന്നാൽ ആളുകൾ ഇങ്ങോട്ടേക്ക് സാധനം വാങ്ങാൻ എത്താൻ തയ്യാറാകാത്തതിനാൽ ഈ ഇളവിന്റെ ഗുണങ്ങൾ ഒന്നും തന്നെ ഇവർക്ക് ലഭ്യമാകുന്നില്ല . സ്കൂളുകളിലും കോളേജുകളിലും ഓണാഘോഷങ്ങൾ ഇല്ലാത്തതും ഓഫീസുകൾ ആഘോഷങ്ങൾ കാര്യമായി നടത്താത്തതും അന്യ സംസ്ഥാനങ്ങളിൽ നിന്നും വലിയ വിലക്ക് എത്തിക്കുന്ന പൂവ് കച്ചവടക്കർക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ഇവിടുത്തെ വ്യാപാരികൾ പറയുന്നു. പത്തും പന്ത്രണ്ടും ജോലിക്കാർ ഉണ്ടായിരുന്ന കച്ചവട കേന്ദ്രങ്ങളിൽ ഇപ്പോൾ കേവലം രണ്ടു പേര് മാത്രമാണ് ഉള്ളത്. അത്രക്കും പരിതാപകരമായ കച്ചവടമാണ് ഇവിടെ നടക്കുന്നത്. ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ഇവിടുത്തെ വരുമാനം തിരുകയുന്നില്ല എന്ന ദുർഗതിയാണ് വ്യാപാരികൾ പങ്കു വയ്ക്കുന്നത്. ആഘോഷത്തിന്റെ നാളുകൾ ആയിരുന്നിട്ട് കൂടി കുടുംബം പട്ടിണിയിലാണ് കടന്നു പോകുന്നത് എന്ന ദുരവസ്ഥയാണ് ചാലയിലെ കച്ചവടക്കാർ പങ്കു വയ്ക്കുന്നത്