ജമ്മു; ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം.ജമ്മുവിലെ അര്‍ണിയ മേഖലയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടത്.തുടർന്ന് ബിഎസ്എഫ് ഡ്രോണ്‍ വെടിവച്ചു. വെടിവച്ചതോടെ പാക് അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ കടന്നതായി ബിഎസ്എഫ് അറിയിച്ചു
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഡ്രോണ്‍ കണ്ടത്. മഞ്ഞയും ചുവപ്പും നിറങ്ങളില്‍ വെളിച്ചം മിന്നിമായുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.ജൂണ്‍ മുതല്‍ ജമ്മുകശ്മീരിന്റെ വിവിധയിടങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യം വ്യാപകമായി കണ്ടെത്തുന്നുണ്ട്. അതീവ സുരക്ഷയിലാണ് അതിര്‍ത്തി പ്രദേശങ്ങള്‍.
















