ഷാർജ:ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരനും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ. അഷ്റഫ് അലിയുടെ മകന്റെ വിവാഹ വേദിയിൽ താരപ്പകിട്ടോടെ മമ്മൂട്ടിയും മോഹൻലാലും. ഷാർജ അൽ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടന്ന പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.
അഷ്റഫ് അലിയുടെയും സീനയുടെയും മകൻ ഫഹാസും ടി.എസ്. യഹ്യയുടെയും സാഹിറയുടെയും മകൾ സിയയും തമ്മിലുള്ള വിവാഹമാണ് നടന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷണിക്കപ്പെട്ട നിശ്ചിത എണ്ണം അതിഥികൾ മാത്രമാണ് പങ്കെടുത്തത്. ഷാർജ അൽ ജവഹർ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു.ആസാദ് മൂപ്പൻ, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നീലേഷ് വേദ്, എസ്. എഫ്. സി. ഗ്രൂപ്പ് ചെയർമാൻ മുരളീധരൻ, ഷംസുദ്ധീൻ ബിൻ മൊഹിയുദ്ദീൻ, ഷംലാൽ അഹമ്മദ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.