നയ്റോബി: ലോക അത്ലറ്റിക്സ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോംഗ്ജംപിൽ ഇന്ത്യയുടെ ഷെയ്ലി സിംഗിന് വെള്ളി. 6.59 മീറ്റർ മറികടന്നാണ് ഷെയ്ലി സിംഗ് വെള്ളി നേടിയത്. യൂറോപ്യൻ ചാമ്പ്യനായ സ്വീഡന്റെ മായ അസ്കാഗിനാണ് സ്വർണം (6.60 മീറ്റർ).
യോഗ്യതാ റൗണ്ടിൽ 6.40 മീറ്റർ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്. അഞ്ജു ബോബി ഫൗണ്ടേഷനില്‍ റോബർട്ട് ബോബി ജോർജ്ജിന് കീഴിലാണ് ഉത്തർപ്രദേശുകാരിയായ ഷൈലി സിംഗിന്റെ പരിശീലനം.