ന്യൂഡൽഹി:മുതിര്‍ന്ന തമിഴ്‌നാട് ബി.ജെ.പി നേതാവ് ലാ ഗണേശനെ മണിപ്പൂര്‍ ഗവര്‍ണറായി നിയമിച്ചു. നജ്മ ഹെപ്തുള്ള സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഗണേശന്റെ നിയമനം.ഓഫീസിലെത്തി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതു മുതല്‍ മണിപ്പൂര്‍ ഗവര്‍ണറായി ഗണേശനെ ഔദ്യോഗികഗമായി നിയമിക്കുമെന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു.
മണിപ്പൂരിന്റെ 17-ാമത് ഗവർണറായ ഗണേശൻ തമിഴ്‌നാട് സ്വദേശിയാണ്. ആർഎസ്എസിലെ പ്രചാരകനായി പൊതു പ്രവർത്തനം ആരംഭിച്ച അദ്ദേഹം ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായും, ജനറൽ സെക്രട്ടറിയായും, ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
















