ജിദ്ദ: സൗദിയിൽ 384 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 737 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,41,994 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,28,636 ആണ്. ഇന്ന് 12 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,481 ആയി.
നിലവിൽ 4,877 പേരാണ് ചികിത്സയിൽ. ഇവരിൽ 1,156 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.53 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്.