ഒളിംപ്യനും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ പരിശീലകനുമായിരുന്ന ഷഹിദ് ഹക്കിം (82) അന്തരിച്ചു. ഗുല്‍ബര്‍ഗിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. രാജ്യം ദ്രോണാചാര്യ അവാര്‍ഡ് നല്കി ആദരിച്ചിട്ടുണ്ട്. റോം ഒളിംപിക്സിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അദ്ദേഹമുണ്ടായിരുന്നു
റോം ഒളിംപിക്സിനുള്ള ടീമില്‍ ഉള്‍പ്പെട്ടെങ്കിലും കളിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. പിതാവ് സയിദ് അബ്ദുല്‍ റഹിം ആയിരുന്നു ആ സമയം ഇന്ത്യന്‍ ടീമിന്റെ പരിശീലകന് എങ്കിലും സ്റ്റാര്‍ട്ടിങ് ഇലവനില്‍ മകന്റെ പേര് അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്റര്‍നാഷണല്‍ റഫറി എന്ന നിലയില്‍ ഫിഫ ബാഡ്ജ് ഹോള്‍ഡറാണ് അദ്ദേഹം. ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ മുന്‍ സ്ക്വാഡ്രന്‍ ലീഡറായിരുന്നു.
1982 ഏഷ്യന്‍ കപ്പിന്റെ സമയം പികെ ബാനര്‍ജിയുടെ അസിസ്റ്റന്റ് കോച്ചായും പിന്നാലെ ദേശിയ ടീമിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചു. 1988ല്‍ ഡുറന്റ് കപ്പില്‍ മഹിന്ദ്ര ആന്‍ഡ് മഹീന്ദ്ര വിജയിച്ചപ്പോൾ ഹക്കീം ആയിരുന്നു പരിശീലകന്.