ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ. ബൂസ്‌റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്നാണ് നിതി ആയോഗ് തീരുമാനം. വിദഗ്‌ധർ ഇക്കാര്യം ശുപാർശ ചെയ്‌തിട്ടില്ലെന്ന് വിദഗ്‌ധ സമിതി അധ്യക്ഷൻ വികെ പോൾ പറഞ്ഞു.
അതേസമയം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും. 66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
















