ബിഹാറിൽ വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം.ബിഹാറിലെ മധുബനി ജില്ലയിലെ കാമേശ്വറിലാണ് സംഭവം. ഷാനവാസ്(18), മുഹമ്മദ് സജ്ജാദ്(28) ഇവരുടെ കസിന്‍ സഹോദരനായ മുഹമ്മദ് നിയാസ്(30) എന്നിവരാണ് മരിച്ചത്. മറ്റൊരു ബന്ധു മുഹമ്മദ് തമന്നക്ക്(23) ഗുരുതര പരിക്കേറ്റു.
മല്‍മാല്‍ ഗ്രാമമാണ് ഇവരുടെ നാടെങ്കിലും എല്ലാവരും മുംബൈയിലാണ് ജീവിക്കുന്നത്. മുഹറം ആഘോഷത്തിന് നാട്ടിലെത്തിയവരാണ് എല്ലാവരും. ഹെല്‍മറ്റില്ലാതെ നാല് പേര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. അമിത വേഗതയില്‍ സഞ്ചരിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
















