ഡൽഹി; ഡൽഹിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ . മാർക്കറ്റുകളും കടകളും രാത്രി എട്ടുമണി കഴിഞ്ഞും പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഇളവ് തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. തിങ്കളാഴ്‌ച മുതൽ റസ്‌റ്ററന്റുകൾ രാത്രി 10 മണിക്ക് ശേഷവും പ്രവർത്തിക്കാം.
ഡൽഹിയിലെ മാർക്കറ്റുകൾ രാത്രി 8 മണി വരെ മാത്രമേ തുറക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാലാണ് ഇളവുകൾ നൽകുന്നത്. സംസ്‌ഥാനത്ത് ഇന്ന് 19 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 0.03 ശതമാനമാണ്. ആകെ 430 പേരാണ് ചികിൽസയിലുള്ളത്.
















