ചെന്നൈ: സെപ്തംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സ്‌കൂളില്‍ വരാന്‍ അനുവാദമുണ്ടാകുക.
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും സ്‌കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.
പോളിടെക്‌നിക് കോളേജുകളും ഇതിനോടൊപ്പം തുറക്കാന്‍ അനുമതിയുണ്ട്. സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് മാത്രമേ തുറക്കുന്നുള്ളുവെങ്കിലും സെപ്റ്റംബര്‍ 15ന് ശേഷം ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകാര്‍ക്ക് തുറക്കുന്നതും പരിഗണനയിലുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം.
അതേസമയം, കൊവിഡ് വ്യാപനം തടയാനുള്ള മറ്റ് നിയന്ത്രണങ്ങള്‍ സെപ്തംബര്‍ 9 വരെ തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.
















