ന്യൂഡൽഹി: മലയാളികള്‍ക്ക് ഓണാശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓണത്തിന്‍റെ ഭാഗമാകാന്‍ അനുവദിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഓരോ മലയാളിക്കും വയനാട് എംപി രാഹുല്‍ ഗാന്ധി ഓണാശംസ നേര്‍ന്നിരിക്കുന്നത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളിക്കും ഓണാശംസകള്‍ നേരുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ആശംസാ വിഡിയോയില്‍ വിശദമാക്കുന്നത്.
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ pic.twitter.com/jkUvMIJxmj
— Rahul Gandhi – Wayanad (@RGWayanadOffice) August 21, 2021
ഓണമാഘോഷിക്കുന്ന മലയാളികള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശംസകൾ നേര്‍ന്നു. നന്മയുടേയും സ്‌നേഹത്തിന്റേയും സമഭാവനയുടേയും സന്ദേശമാണ് ഓണം നല്‍കുന്നത്. രാജ്യപുരോഗതിയിലേക്ക് ഒന്നിച്ചുമുന്നേറാനുള്ള കരുത്താകട്ടെ ആഘോഷമെന്ന് രാഷ്ട്രപതി ആശംസിച്ചു.
‘ഓണത്തിന്റെ പ്രത്യേകവേളയില്‍ , ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’. ട്വിറ്ററിൽ മലയാളത്തിലുള്ള ആശംസാസന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചു.
















