അബുദാബിയില്‍ ക്വാറന്റീന് ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി. സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് പട്ടിക പുറത്തുവിട്ടത്. 29 രാജ്യങ്ങളാണ് വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയിലുള്ളത്.
ഓസ്ട്രേലിയ, അല്‍ബേനിയ, ബഹ്റൈന്‍, ഓസ്ട്രിയ, ഉക്രൈന്, അയര്‍ലന്റ്, ബെല്‍ജിയം, ബ്രൂണെ, ബള്‍ഗേറിയ, പോളണ്ട്, തായ്വാന്, ചൈന, റൊമാനിയ, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്റ്, സീഷ്യെല്‍സ്, സെര്‍ബിയ, കാനഡ, ദക്ഷിണ കൊറിയ, മാള്‍ട്ട, മൌറീഷ്യസ്, ചെക്ക് റിപ്പബ്ലിക്, സൗദി അറേബ്യ, സ്വീഡന്, ജര്‍മനി, ഹംഗറി, മല്‍ഡോവ, ന്യൂസീലന്റ്, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര് പരിശോധന നടത്തിയാല്‍ മതിയാവും.