ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കോളജുകളും സർവകലാശാലകളും സെപ്തംബർ ഒന്ന് മുതൽ തുറക്കും. സംസ്ഥാനത്തെ സ്കൂളുകൾ ഈ മാസം 16 മുതൽ തുറന്നിരുന്നു. 6 മുതൽ 8 വരെയുള്ള ക്ലാസുകളാണ് തുറന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനായി വിവിധ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
കോളജുകളും സർവകലാശാലകളും തുറക്കുമ്പോൾ വിദ്യാർത്ഥികളും അധ്യാപകരും സാമൂഹ്യ അകലം പാലിക്കേണ്ടതാണ്. ക്ലാസ് മുറിയിൽ സാമൂഹ്യ അകലം പാലിച്ച് മാത്രമേ വിദ്യാർത്ഥികളെ അനുവദിക്കൂ. സ്റ്റാഫ് മുറിയിലും സാമൂഹ്യ അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
















