ന്യൂയോർക്ക്: യുഎസ് ഓപ്പണിൽനിന്ന് പിന്മാറി റാഫേൽ നദാല്‍. ഇടത് കാലിനേറ്റ പരിക്കിനെ തുടർന്നാണ് നദാലിന്റെ പിന്മാറ്റം.
നേരത്തെ റോജര്‍ ഫെഡറർ, നിലവിലെ ചാമ്പ്യന്‍ ഡൊമിനിക്ക് തീം എന്നിവരും യുഎസ് ഓപ്പണിൽനിന്നും പിൻമാറിയിരുന്നു.
ജൂണിൽ ഫ്രഞ്ച് ഓപ്പൺ സെമിയിലെ പരാജയത്തിനു ശേഷം നദാൽ പരിക്കിന്റെ പിടിയിലാണ്. ഇനി ഈ സീസണിൽ താൻ കോർട്ടിലേക്കില്ലെന്ന് താരം അറിയിച്ചു. തിരിച്ചു വരാനായി കുറച്ച് സമയം ആവശ്യമുണ്ടെന്നും താരം വ്യക്തമാക്കി.