റിയാദ്: റിയാദിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ റിയാദ് ഇന്ത്യന്‍ അസോസിയേഷന് (റിയ) ഇരുപത്തിയൊന്നാമത് വാർഷികം ആഘോഷിച്ചു. കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്തു വെർച്യുൽ മീഡിയ പ്ലാറ്റഫോമിലൂടെയും ചുരുങ്ങിയ അംഗങ്ങളെ ഉൾകൊള്ളിച്ചു നേരിട്ടുള്ള യോഗത്തിലൂടെയുമായിരുന്നു ആഘോഷം. റിയയുടെ മുൻ പ്രസിഡണ്ടും അഡ്വൈസറി അംഗവുമായ അബ്ദുൽ സലാം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ റിയയുടെ കഴിഞ്ഞ 21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും ഇന്ത്യൻ സമൂഹത്തിനു നൽകിവരുന്ന ജീവകാരുണ്യ സേവനങ്ങളെയും കുറിച്ച് പ്രസംഗിച്ചു.
റിയ പ്രസിഡണ്ട് ബിനു ധർമരാജൻ അധ്യക്ഷ പ്രസഗം നടത്തി, കൊറോണ എന്ന മഹാവ്യാധി റിയാദിലെ പ്രവാസ സമൂഹത്തിന് ഉണ്ടാക്കിയ നൊമ്പരങ്ങൾക്കു കൂടെ നിന്ന് ആശ്വാസമേകുവാൻ കഴിയുന്ന തരത്തിൽ തുടർച്ചയായ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഈ ഭരണ സമതിയോടൊപ്പം നിൽക്കുവാനും, അതിനു നേത്രത്വം കൊടുക്കുവാൻ കഴിഞ്ഞു എന്നുള്ളതും ജീവിതത്തിൽ കിട്ടിയ ഒരു ഭാഗ്യമായി കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറി മാധവൻ സംഘടനയുടെ കഴിഞ്ഞ രണ്ട് വർഷത്തെ റിപ്പോർട്ട് വായിക്കുകയും, ഇത്രയും കാലം തന്നോടൊപ്പം തോളോട്തോൾ ചേർന്ന് നിന്ന് സഹകരിച്ച ഓരോ റിയ അംഗങ്ങളെയും അനുമോദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷം ട്രഷറർ കഴിഞ്ഞ രണ്ട് വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു സാമ്പത്തികമായും അല്ലാതെയും സഹായിച്ച ഓരോരുത്തരോടും നന്ദി രേഖപ്പെടുതുകയും ചെയ്തു.
സംഘടനയുടെ നട്ടെല്ലായ ജീവകാരുണ്യ പ്രവർത്തനം ഇക്കഴിഞ്ഞ രണ്ട് വർഷവും വളരെ ഭംഗിയായ് ഏറ്റെടുത്തു നിർവഹിച്ച നസീം സായിദിനെ സഭ ഒന്നടങ്കം പ്രശംസിക്കുകയും, എഴുനേറ്റു നിന്ന് കയ്യടിച്ചു ആദരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് പ്രധാനപ്പെട്ട നാല്പത്തിയെട്ടു വേറിട്ട ജീവകാരുണ്യ കേസുകളിലൂടെ ആയിരത്തിൽപ്പരം പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും കഴിഞ്ഞു എന്നത് തനിക്കും ജീവകാരുണ്യടീമിനും പരമകാരുണികനായ അള്ളാഹുവിന്റെ സഹായവും കാരുണ്യവും കൊണ്ടാണെന്നു അദ്ദേഹം എടുത്തു പറഞ്ഞു.
കലാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച നിഖിൽ മോഹൻ ഈ മഹാമാരിയുടെ സാഹചര്യത്തിലും രക്തദാനവും, സാഹചര്യത്തിന് അനുയോജ്യമായ ആനുകാലിക പ്രവർത്തനങ്ങളും, ഓൺലൈനിലൂടെയും അല്ലാതെയും നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. അംഗങ്ങൾക്ക് മാനസിക സന്തോഷത്തിനായി റിയാദിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ഥലങ്ങളിലേക്ക് ചെറിയ ഉല്ലാസയാത്രകൾ സങ്കടിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷിക്കുന്നു എന്നും പറഞ്ഞു.
റിയയുടെ മീഡിയ വിങ്ങിനു നേതൃത്വം നൽകിയ കോശി മാത്യു കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ഓരോ സ്കൂൾ ഒഴിവു വേളകളിൽ കുട്ടികൾക്കനുയോജ്യമായ കരിയർ ഗൈഡൻസ് പ്രോഗ്രാമുകളും, ആർട്ടിഫിഷ്യൽ, ഗ്ലോബൽ സിറ്റിസൺഷിപ് എന്നീ പുതിയ മേഖലകൾക്ക് ഉള്ള പ്രാധാന്യത്തെ മുൻനിർത്തി ഉന്നത വിദ്യാഭാസം തേടുന്ന കുട്ടികൾക്ക് ഈ മേഖലയിലുള്ള ഉന്നതരുമായി ചേർന്ന് സെമിനാറുകളൂം, ചർച്ചകളും സംഘടിപ്പിക്കുവാൻ റിയയുടെ കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ടെന്നു പറഞ്ഞു, കൂടാതെ ലോകം മുഴുവൻ പടർന്ന കൊറോണ എന്ന പകര്‍ച്ചവ്യാധിയെ ഭയന്നു മുറികളിൽ മാത്രം കഴിയേണ്ടി വരുന്ന സാഹചര്യത്തിൽ റിയൻ ഡ്രോപ്സ് എന്ന ത്രൈ മാസികയുടെ ഓൺലൈൻ പ്രസിദ്ധീകരണം റിയയുടെ അംഗങ്ങളുടെയും അവരുടെ ആശ്രിതരുടെയും സർഗ്ഗവാസനകളെ തിരിച്ചറിയുവാനും എഴുത്തിന്റെ ലോകത്തു അംഗങ്ങളെ പങ്കാളികളിലാക്കുവാനും കഴിഞ്ഞു എന്നത് ജീവിതത്തിൽ എന്നും ഓർമ്മിക്കുന്ന ഒരനുഭവമായെന്നു കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് വർഷം തുടർച്ചയായി വളരെ കാര്യക്ഷേമമായ പ്രവർത്തനങ്ങൾ നടത്തിയ ഭരണസമതിയെ അഡ്വസറി അംഗങ്ങളായ ഇബ്രാഹിം സുബ്ഹാൻ, നസീം കുമ്പാശ്ശേരിൽ എന്നിവർ പ്രകീർത്തിച്ചു. കഴിഞ്ഞ ഇരുപതു വർഷമായി റിയയിൽ അംഗങ്ങളായ് ഇപ്പോഴും തുടരുന്നവരെ ഭരണസമിതി ഫലകം കൊടുത്തആദരിച്ചു. ഇരുപതു വർഷമായി തുടർച്ചയായി നടന്നുവരുന്ന റിയ സ്കൂൾ എയ്ഡ് സഹായനിധിയിലേക്കു തമിഴ്നാട്ടിലെയും, കേരളത്തിലെയും ആറു അംഗങ്ങളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക്കയും ഇരുപത്തയ്യായിരം രൂപാ വീതം അവർ പ്രധിനിധാനം ചെയ്യുന്ന സ്കൂളുകൾക്ക് നൽകുവാനും തീരുമാനിച്ചു.
ശേഷം നടന്ന പൊതുയോഗത്തിൽ അടുത്ത വർഷത്തേക്കുള്ള ഭരണസമതിയെ തിരഞ്ഞെടുത്തു. യോഗത്തിനു ശേഷം രാജേഷ് ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തുകയും പുതിയ ഭരണസമതിക്കു ആശംസ അർപ്പിക്കുകയും ചെയ്തു.