ന്യൂഡൽഹി: രാജ്യത്ത് ഒരു വാക്സിന് കൂടി അടിയന്തരാനുമതി നൽകാൻ ഡ്രഗ്‌സ് കൺട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതി ഉപദേശം നൽകി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ് ഡി’ക്കാണ് ശിപാർശ ലഭിച്ചത്.
മൂന്ന് ഡോസുള്ള ഡിഎൻഎ വാക്സിനാണിത്. ക്ലിനിക്കൽ പരീക്ഷണത്തിൽ 66.6 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെട്ടു. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. സൈക്കോവ് -ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ മരുന്ന് കമ്പനിക്ക് വിദഗ്ധ സമിതി നിര്‍ദേശം നല്‍കി.
ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്‌സിനാവും സൈക്കോവ് -ഡി. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക്, മോഡേണ എന്നി വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അംഗീകാരം ലഭിച്ചത്.
















