ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാവ് ഗുലാം ഹസന്‍ ലോണിനെ ഭീകരര്‍ വ്യാഴാഴ്ച വെടിവെച്ച് കൊലപ്പെടുത്തി. അപനി പാര്‍ട്ടി സോണല്‍ പ്രസിഡന്റായ ലോണിനെ അദ്ദേഹത്തിന്റെ കുല്‍ഗാം ജില്ലയിലെ ദേവ്‌സാറിലുള്ള വസതിയില്‍ വെച്ചാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.
തെക്കൻ കശ്മീരിലെ ദേവ്സറിലാണ് സംഭവം. പത്ത് ദിവസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാഷ്ട്രീയ പ്രവർത്തകനാണ് ഗുലാം ഹസൻ. ലോണിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.
കുല്‍ഗാം സ്വദേശിയായ ബി.ജെ.പി. നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി രണ്ടുദിവസത്തിനു ശേഷമാണ് ലോണിന്റെ കൊലപാതകം. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ജാവേദ് അഹമ്മദ് ധാറിനെയാണ് ചൊവ്വാഴ്ച വൈകീട്ട് ഭീകരര്‍ കൊലപ്പെടുത്തിയത്. കശ്മീരിലെ ബ്രാസ് ലൂ ജഗീര്‍ മേഖലയിലുള്ള അദ്ദേഹത്തിന്റെ വീടിനു സമീപത്തുനിന്നാണ് ധാറിനെ ഭീകരര്‍ കൊലപ്പെടുത്തിയത്.
മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി.)യില്‍നിന്ന് രാജിവെച്ച ലോണ്‍ നാലു മാസങ്ങള്‍ക്കു മുമ്പാണ് അപനി പാര്‍ട്ടിയില്‍ അംഗമായത്.
സംഭവത്തിൽ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്ത്തി തുടങ്ങിയ നേതാക്കൾ അനുശോചിച്ചു. കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവടക്കം ഭകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. സ്ഥലത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി, ഏഴ് മാസങ്ങള്‍ക്ക് ശേഷം 2020 മാര്‍ച്ചിലാണ് ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടി രൂപീകരിച്ചത്. മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡി)യുടെ മുന്‍ നേതാവാണ് അല്‍ത്താഫ് ബുഖാരി.
















