ഗൂഗിളിന് വീണ്ടും പിഴയിട്ട് മോസ്കോ കോടതി. നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി ആറു മില്ല്യൺ റഷ്യൻ റൂബിളായാണ് പിഴ ഇട്ടത്.
അശ്ലീല ഉള്ളടക്കങ്ങള്‍, തീവ്രവാദം പ്രചരിപ്പിക്കുന്നതോ മയക്കുമരുന്ന്, ആത്മഹത്യ എന്നിവയെ പിന്തുണയ്ക്കുന്നതോ ആയ പോസ്റ്റുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന നിര്‍ദേശം പാലിക്കപ്പെടാത്തതിനാലാണ് നടപടി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇക്കാരണം ചൂണ്ടിക്കാട്ടി ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള ടെക് ഭീമന്മാരില് നിന്ന് റഷ്യ പിഴയീടാക്കുന്നുണ്ട്.
റഷ്യ ഗൂഗിളിന് ഇതുവരെ 32.5 മില്ല്യൺ റൂബിൾ പിഴ വിധിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.