ന്യൂഡൽഹി;രാജ്യത്ത് കോവിഷീൽഡ് വാക്സിനിൽ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്സിനുകളുടെ വ്യാപനം കണ്ടെത്തിയത്.ഇക്കാര്യം സെറം ഇൻസ്റ്റിറ്റ്യൂട്ടും റിപ്പോർട്ട് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.രാജ്യത്ത് ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്ന വാക്സിനുകളിൽ മുൻനിരയിലാണ് കോവിഷീൽഡ്.
അതേസമയം കുട്ടികള്‍ക്ക് കോവിഡ് വാക്സിന് സെപ്റ്റംബർ മുതല്‍ നല്‍കിയേക്കും. രണ്ട് വയസ് മുതല്‍ പതിനെട്ട് വയസുവരെയുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്.നിലവില്‍ കുട്ടികള്‍ക്കുള്ള കോവാക്സിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ട്രയലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലം വന്നാല്‍ ഉടനെ കുട്ടികള്‍ക്ക് വാക്സിന് നല്‍കിയേക്കും.
















