ദുബായ്: ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു.എ.ഇ. ഒരാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് ആര്.ടി.പി. സി.ആര്. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയില്‍ എത്തിച്ചതിനാണ് നടപടി.
സര്‍വീസ് നിര്‍ത്തിവച്ചതായി യാത്രക്കാര്‍ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു. ഇവര്‍ക്കു ടിക്കറ്റ് പണം മടക്കിനല്‍കും. സര്‍വീസ് പുനരാരംഭിച്ച ശേഷം യാത്ര മതിയെന്നുള്ളവര്‍ക്ക് അതിനും അവസരം നല്‍കുമെന്ന് കമ്പനി പറഞ്ഞു.