സിഡ്നി ; ടി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോഷ് ഇംഗ്ലിസ് ആണ് ടീമിലെ പുതുമുഖം.ഒക്ടോബറിൽ ആരംഭിക്കുന്ന ടൂർണമെന്റിന് ടീം പ്രഖ്യാപിക്കുന്ന ആദ്യത്തെ ടീമാണ് ആസ്ട്രേലിയ. ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിലേക്ക് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ് വെൽ, പാറ്റ് കമ്മിൻസ് തുടങ്ങിയ വമ്പന്‍ താരങ്ങളൊക്കെ തിരിച്ചെത്തി.
ആദം സാമ്പ, ആഷ്ടൺ ആഗർ എന്നിവർക്ക് പുറമെ മിച്ചൽ സ്വെപ്സണേയും മൂന്നാം സ്പിന്നറായി ടീമിൽ ഉൾപ്പെടുത്തി. ഡാൻ ക്രിസ്റ്റ്യൻ, ഡാനിയേൽ സാം എന്നിവർക്ക് പുറമെ നഥാൻ എല്ലിസിനെയും റിസർവ് താരങ്ങമായി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ അരങ്ങേറ്റ മത്സരരത്തിൽ തന്നെ ഇല്ലിസ് ഹാട്രിക്ക് നേടിയിരുന്നു. ഈ ടീമുമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പരക്കൊരുങ്ങുകയാണ് ആസ്ട്രേലിയ.