ന്യൂഡൽഹി; രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ അടുത്ത മാസം മുതലെന്ന് ഐ.സി.എം.ആർ. രണ്ട് വയസ് മുതൽ 18 വയസ് വരെയുള്ളവർക്കാകും വാക്‌സിൻ നൽകുക. രണ്ടു മൂന്നും ഘട്ട ട്രയലിന്‍റെ ഫലം അംഗീകരിച്ചാലുടൻ കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഐസിഎംആർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ചർച്ചകൾ കേന്ദ്ര സർക്കാരുമായി ആരംഭിച്ചെന്നും ഐസിഎംആർ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ പകുതിയിലധികം രോഗികളും കേരളത്തിലാണ്. 21,427 പേര്‍ക്കാണ് ബുധനാഴ്ച കേരളത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 39,157 പേര് രോഗമുക്തി നേടുകയും 530 മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4,33,049 മരണമാണ് കോവിഡ് ബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.
















