ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ പകുതിയിലധികം രോഗികളും കേരളത്തിലാണ്. 21,427 പേര്‍ക്കാണ് ബുധനാഴ്ച കേരളത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,157 പേര് രോഗമുക്തി നേടുകയും 530 മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4,33,049 മരണമാണ് കോവിഡ് ബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്ത് ഇതുവരെ 3,23,22,258 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,15,25,080 പേര് രോഗമുക്തി നേടി. നിലവില്‍ 3,64,129 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 149 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
















