മുംബൈ: മുംബൈയിൽ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് താൽക്കാലികമായി നിർത്തിവച്ചു.വാക്‌സിൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് (ബിഎംസി) ഇക്കാര്യം പ്രഖ്യാപിച്ചത്.വെള്ളിയാഴ്ച കേന്ദ്രങ്ങളിൽ വിതരണം ചെയ്യുമെന്നും ശനിയാഴ്ച വാക്‌സിനേഷൻ പുനരാരംഭിക്കുമെന്ന് ബിഎംസി അറിയിച്ചു.
ഈ മാസം ഇത് മൂന്നാം തവണയാണ് വാക്‌സിൻ വിതരണത്തിലെ കുറവ് കാരണം വാക്‌സിനേഷൻ നിർത്തുന്നത്. ആഗസ്റ്റ് 12, 13 തീയതികളിൽ വാക്‌സിനേഷൻ നിർത്തിവച്ചിരുന്നു. മുംബൈയിൽ കഴിഞ്ഞ് ദിവസം 283 പുതിയ കേസുകളും അഞ്ച് മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. നിലവിൽ രോഗികളുടെ എണ്ണം 7,40,007 ഉം മരണസംഖ്യ 15,930 ഉം ആയി ഉയർന്നു.
















