കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്കി കുവൈറ്റ് . ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ആയിരക്കണക്കിന് പ്രവസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങാനാകും. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കുവാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
വ്യോമയാന വകുപ്പ് വിമാന കമ്പനികളിൽ നിന്നു ലഭിക്കുന്ന അപേക്ഷ അനുസരിച്ചു ക്വോട്ട നിർണയിച്ചു നൽകുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ മടക്കം കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും ക്വാട്ട അനുവദിക്കുകയെന്നാണ് സൂചനകള്‍.