ന്യൂഡൽഹി; രാജ്യത്ത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും അന്തമാൻ-നികോബാർ ദ്വീപുകളിലും എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിക്കാൻ 11,040 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ. കർഷകർക്ക് വിലസ്ഥിരത ഉറപ്പാക്കുന്നതടക്കം വിവിധ ആനുകൂല്യങ്ങൾ അടങ്ങുന്ന ‘ദേശീയ ഭക്ഷ്യഎണ്ണ മിഷൻ: ഓയിൽപാം’ പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
നയത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കപ്പെട്ട പദ്ധതിയുടെ ഭാഗമായ് 2025-26 വർഷത്തിനുള്ളിൽ രാജ്യത്ത് അധികമായ് 6.5 ലക്ഷം ഹെക്ടറിൽ പാം-ഓയിൽ എണ്ണക്കുരു ക്യഷി യാഥാർത്ഥ്യമാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം.പുതിയ പദ്ധതി വരുന്നതോടെ ദേശീയ ഭക്ഷ്യസുരക്ഷ മിഷനു കീഴിലുള്ള നിലവിലെ പാമോയിൽ പദ്ധതി ഇല്ലാതാകും.
















