വാട്ട്സ്ആപ്പ് വഴി പണമയക്കുമ്പോള്‍ പുതിയ പിക്ചര്‍ ബാക്ക്ഗ്രൗണ്ട് കാണിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. പണം ഇടപാടുകള്‍ക്ക് പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് അനുവദിക്കാന്‍ ഈ പുതിയ ഫീച്ചര്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.
ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇനി ജന്മദിനങ്ങള്, അവധി ദിവസങ്ങള്‍, സമ്മാനങ്ങള്‍, യാത്രകള്‍ എന്നിവയ്ക്കായി അയച്ച പണം അയക്കുമ്പോള്‍ അതിനു യോജിച്ച ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം.
പണം അയയ്ക്കുന്നതും സ്വീകരിക്കുന്നതും വെറും ഒരു ഇടപാടിനെക്കാളേറെയാണെന്നും കൂടുതല്‍ സവിശേഷതകളും പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നതിനും വാട്ട്സ്ആപ്പില്‍ പണമിടപാടുകള്‍ രസകരമായ അനുഭവമായി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.