മാലിദ്വീപ്: എഎഫ്സി കപ്പ് ഗ്രൂപ്പ് ഡി സൗത്ത് സോണ്‍ ഏറ്റുമുട്ടലില്‍ ബെംഗളൂരു എഫ്സിയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന് വിജയം സ്വന്തമാക്കിയത്.
റോയി കൃഷ്ണയും, സുഭാഷിഷ് ബോസ് എന്നിവരാണ് മോഹന്‍ ബഗാന് വേണ്ടി ഗോളുകള്‍ നേടിയത്.
മത്സരത്തില്‍ തുടക്കം മുതല്‍ മോഹന്‍ ബഗാന് ആണ് ആധിപത്യം സ്ഥാപിച്ചത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ആണ് ഗോളുകള്‍ നേടിയത്. ഹ്യൂഗോ ബൗമസ്, റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, കാള്‍ മക്ഹ്യൂഗ് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ബെംഗളൂരു എഫ് സി അടുത്ത മത്സരത്തില്‍ ബസുന്ധര കിങ്സിനെയും മോഹന്‍ ബഗാന് മസിയയെയും നേരിടും. ഇനി ഓഗസ്റ്റ് 21ന് ആണ് മത്സരം.