ന്യൂഡൽഹി; സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവായിരുന്ന ശശി തരൂര്‍ എംപിയ്ക്ക് മേല്‍ കുറ്റം ചുമത്തുന്ന വിഷയത്തില്‍ കോടതി വിധി ഇന്ന്.ഡൽഹി റോസ് അവന്യു കോടതിയാണ് വിധി പറയുക . രാവിലെ 11 മണിക്കായിരിക്കും കോടതി വിധി.ഇതിന് മുമ്പ് വിധി പറയാനായി മൂന്ന് തവണ തിയതി നിശ്ചയിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഒടുവിൽ കേസ് മാറ്റിയത് ജൂലായ് 27നായിരുന്നു.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍,എന്നാല്‍, തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്നുമാണ് തരൂരിന്റെ വാദം. തനിക്കെതിരേ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ തെളിവില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.
















