പെഗാസസ് പോലുള്ള സോഫ്റ്റ്‍വെയർ ദേശീയ സുരക്ഷക്കായി ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇക്കാര്യം ഒരു സത്യവാങ്മൂലത്തിലൂടെ അറിയിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ സ്വീകരിച്ചത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചോദ്യങ്ങള്‍ ഒന്നും ഉന്നയിക്കുന്നില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അതില്‍ ഇടപെടാനും ആഗ്രഹിക്കുന്നുമില്ല. എന്നാല്‍, സാധാരണ പൗരന്മാരുടെ ഫോണ്‍ എന്തിന് ചോര്‍ത്തി എന്ന് വ്യക്തമാക്കണമെന്ന നിലപാടാണ് കോടതി വ്യക്തമാക്കിയത്.
















