മസ്കത്ത്:ഒമാനിൽ കോവിഡ് വാക്സിനേഷൻ 20 ലക്ഷം കവിഞ്ഞു. ഓഗസ്റ്റ് 15 വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ 2,155,932 പേർ കോവിഡ് പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 13,60,206 പേർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോള്‍ 7,95,726 പേർക്കാണ് ഇതിനോടകം വാക്സിന്റെ രണ്ട് ഡോസും നല്കിക്കഴിഞ്ഞതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയം ലക്ഷ്യമിട്ട വാക്സിനേഷൻ ക്യാമ്പെയിന് 61 ശതമാനം പൂർത്തികരിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു
അതേസമയം ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 214 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ചികിത്സയിലായിരുന്ന ആറ് പേര് മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3,00,408ഉം ആകെ മരണസംഖ്യ 3,999ഉം ആയി.രാജ്യത്ത് ഇതുവകെ കോവിഡ് സ്ഥിരീകരിച്ച 3,00,408 പേരില്‍ 2,88,702 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 96.1 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.