കൊച്ചി:കോവിഡ് പ്രതിസന്ധിക്കിടയിൽ മലയാളികൾക്ക് കേന്ദ്രസർക്കാരിന്റെ ഇരുട്ടടി. ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു. 14.2 കിലോ സിലിൻഡറിന് 25 രൂപയാണ് കൂട്ടിയത്. നിലവിൽ 841.50 രൂപയാണ് വില. ചൊവ്വാഴ്ച മുതൽ 866.50 രൂപയാകും.
അതേസമയം ജൂൺ 2020 മുതൽ കേന്ദ്രസർക്കാർ എൽപിജി സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിർത്തലാക്കിയിരുന്നു. ഫലത്തിൽ സബ്സിഡി തന്നെ ഇല്ലാതായ അവസ്ഥയാണ് രാജ്യത്ത്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാൻ നടപ്പാക്കി വന്ന സബ്ഡികളാണ് രാജ്യത്ത് പൂര്‍ണമായി ഇല്ലാതാകുന്നത്.