ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്നും സുപ്രീംകോടതി വാദം കേൾക്കും.ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇന്നും ഹർജികളിൽ വാദം കേൾക്കുക.കേസിൽ തെളിവുകളൊന്നുമില്ല എന്ന പരാമർശം ഇന്നലെ കോടതി നടത്തിയിരുന്നു. ഫോൺ ചോർത്തൽ വിവാദം തള്ളിയ കേന്ദ്രസർക്കാർ വിഷയത്തിൽ വ്യക്തത വരുത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കും എന്ന് സർക്കാരിന് വേണ്ടി ഐ ടി മന്ത്രാലയം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
















