ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം. മൂന്ന് ഡ്രോണുകളാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. സാമ്പ ജില്ലയിൽ രാത്രിയോടെയായിരുന്നു സംഭവം.വിജയ്പൂർ, രാംഗഡ്, ഗർവാൾ എന്നീ മേഖലകളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന പരിശോധന ആരംഭിച്ചു. മൂന്ന് മേഖലകളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
















