റിയാദ്: സൗദിയില്‍ കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അല്‍-അബ്ദുല്‍ ആലി ആണ് ഡെല്‍റ്റ വകഭേദം രാജ്യത്ത് കണ്ടത്തിയതായി വ്യക്തമാക്കിയത്.
എല്ലാ തരത്തിലുള്ള വക ഭേദങ്ങളുടെയും തുടര്‍ച്ചയായ നിരീക്ഷണവും നിയന്ത്രണങ്ങള്‍ക്കും വേണ്ടി പ്രത്യേക ലബോറട്ടറികളിലും പൊതുജനാരോഗ്യ അതോറിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡെല്‍റ്റ വകഭേദം ലോക രാജ്യങ്ങളില്‍ ഏറ്റവും വ്യാപകമായി കണക്കാക്കപ്പെടുന്നു, ചില രാജ്യങ്ങളില്‍ ഇത് ഉയര്ന്നതയും അദ്ദേഹം സൂചിപ്പിച്ചു.