മ്യൂണിക്: ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ (75) അന്തരിച്ചു. മുള്ളറുടെ നിര്യാണവാർത്ത അദ്ദേഹത്തിൻറെ മുൻ ക്ലബായ ബയേൺ മ്യുണിക്കാണ് പുറത്തുവിട്ടത്.
ക്ലബ്ബ് തലത്തില്‍ 15 വര്‍ഷം ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും രാജ്യാന്തരതലത്തില്‍ പശ്ചിമജര്‍മനിക്കുവേണ്ടിയും കളിച്ചിരുന്ന മുള്ളര്‍ കഴിഞ്ഞ കുറേ നാളുകളായി അല്‍ഷിമേഴ്സ് രോഗത്തിന് ചികിത്സയിലായിരുന്നു.
1972ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 1974ല്‍ ഫുട്ബോള്‍ ലോകകപ്പ്, ക്ലബ് ലോകകപ്പ്, മൂന്ന് യൂറോപ്യന്‍ കപ്പുകള്‍, നാല് ബുണ്ടസ്ലിഗ കിരീടങ്ങൾ, 1970ലെ ബാലൺ ഡി ഓർ എന്നിവയാണ് മുള്ളറുടെ കരിയറിലെ പ്രധാന നേട്ടങ്ങൾ.
യൂറോപ്യൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ മുള്ളർ, ജർമൻ ലീഗായ ബുണ്ടസ്ലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവുമാണ്. ബുണ്ടസ്ലിഗയിൽ ബയേണിനായി 365 ഗോളുകൾ നേടിയ താരം 1964 മുതൽ 1979 വരെ ബയേണിനായി കളിച്ചപ്പോൾ മൊത്തം 565 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
1970 ഫിഫ ലോകകപ്പില്‍ 10 ഗോളടിച്ച് സുവര്‍ണപാദുക പുരസ്കാരം നേടിയ മുള്ളര്‍ 1974 ലോകകപ്പിന്റെ ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെതിരേ പശ്ചിമ ജര്‍മനിയുടെ വിജയഗോളും നേടി.