റിയാദ്: സൗദി അറേബ്യയിലെ അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അല്‍ ബാഹയിലെ അല്‍ ഖുറ ഗവര്‍ണറേറ്റിലുള്ള മര്‍കസ് നഖ്ലിലാണ് വാഹനങ്ങള്‍ തമ്മിള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ അല്‍ ഖുറ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും സ്വദേശികളാണ് രണ്ട് വാഹനങ്ങളിലും ഉണ്ടായിരുന്നതെന്നും അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് അറിയിച്ചു.