മൈസൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. 25കാരിയായ കാഞ്ചനെയാണ് 27കാരനായ ശ്രീനിവാസ് കൊലപ്പെടുത്തിയത്. അതേസമയം, വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
ശ്രീനിവാസ് അമ്മാവന്റെ കാറുമായി ആശുപത്രിയിലെത്തി കാഞ്ചനയെ കൂട്ടി തേരമ്പള്ളി തടാകത്തിനടുത്തേക്ക് പോയി. തുടര്‍ന്ന് കാറിന്റെ വാതിലുകള്‍ പൂട്ടിയശേഷം വാഹനത്തില്‍ കരുതിയിരുന്ന പെട്രോള്‍ കാഞ്ചനയുടെയും തന്റെയും ദേഹത്തൊഴിച്ച് തീകൊളുത്തി. കാറില്‍നിന്ന് തീയുയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, നഴ്സായി ജോലി ചെയ്യുന്ന കാഞ്ചന വിവാഹം കഴിക്കാനുള്ള ശ്രീനിവാസന്റെ താത്പര്യത്തെ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. മാമ്പള്ളി ഗ്രാമവാസിയായ ശ്രീനിവാസ് ട്രാക്ടര്‍ ഡ്രൈവറാണ്. വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ നഴ്സായ കാഞ്ചന ശ്രീനിവാസനോട് അല്‍പ്പം കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ട്രാക്ടര്‍ ഡ്രൈവറായതിനാല്‍ കാഞ്ചനയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കള്‍ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. മൂന്ന് മാസം മുമ്പ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.