ന്യൂഡൽഹി: രാജ്യത്തെ സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കാര്യം പറഞ്ഞത്.നിതകള്‍ക്ക് എല്ലാ മേഖലയിലും തുല്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന വികസനത്തിന് 100ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ലക്ഷ്യം ആധുനിക രീതിയില്‍ അടിസ്ഥാനവികസനം, ഗ്രാമങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. നഗരങ്ങളെ ബന്ധിപ്പിക്കാന്‍ 75 വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിക്കും.ചെറുകിട കര്‍ഷകര്‍ക്ക് കരുതല്‍. സഹകരണപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
















