മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് ജയത്തുടക്കം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ച് ഗോളിന് ലീഡ്സ് യുണൈറ്റഡിനെ തകർത്തു.ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഹാട്രികാണ് യുണൈറ്റഡിന് വന്‍ വിജയമൊരുക്കിയത്. മാസോണ്‍ ഗ്രീന്‍വുഡും ഫ്രെഡുമാണ് മറ്റു ഗോള്‍ സ്കോറര്‍മാര്‍. ലീഡ്സിന്റെ ഗോള്‍ ലൂക്ക് അയ്ലിങ് നേടി.
ക്രിസ്റ്റൽ പാലസിനെ തകർത്ത് ചെൽസിയും തുടങ്ങി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. നോർവിച്ച് സിറ്റിക്കെതിരെ ലിവർപൂൾ തകർപ്പൻ ജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റേയും ജയം. ഇന്ന് മാഞ്ചസ്റ്റർ സിറ്റി, ടോട്ടനത്തെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.00 മണിക്കാണ് മത്സരം.