ന്യൂഡൽഹി: ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതു ഊർജ്ജം നൽകുന്ന വർഷമാകട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാളികളെ പേരെടുത്ത് പരാമർശിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ചെങ്കോട്ടയിൽ തുടങ്ങിയത്. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു.
കോവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. ഇത്തവണ ഒളിമ്പ്യന്മാർ എല്ലാവരുടെ ഹൃദയം കീഴടക്കി. തലമുറകൾ ഇത് ഓർക്കും. എല്ലാ ഓഗസ്റ്റ് 14 ലും വിഭജനത്തിന്റെ മുറിവുകൾ ഓർമ്മപ്പെടുത്തുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ചെങ്കോട്ടയിൽ പതാക ഉയർത്തുമ്പോൾ സൈനിക ഹെലികോപ്റ്ററുകളിൽ നിന്നും പുഷ്പ വൃഷ്ടി ഉണ്ടായി. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങളെയും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുത്തു.
PM @narendramodi unfurls the Indian flag🇮🇳 from the Red Fort on the occasion of 75th #IndependenceDay #IndiaIndependenceDay #IndiaAt75 #AmritMahotsav pic.twitter.com/GMktIt1tRQ
— PIB India (@PIB_India) August 15, 2021
















