കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് മാനേജ്മെന്റ് മികവിനുള്ള ആഗോള അംഗീകാരമായ ഐഎസ്ഒ 22301:2019 സര്ട്ടിഫിക്കേഷന് ലഭിച്ചു. ബാങ്കിന്റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്മെന്റ് സംവിധാനത്തിന് (ബിസിഎംഎസ്) ബിഎസ്ഐ ആണ് രാജ്യാന്തര അംഗീകാരം നല്‍കിയത്.
ഓപ്പറേഷന്‍സ്, ഐടി, ചെക്ക് ക്ലിയറിങ് സംവിധാനങ്ങള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനമേഖലകളിലെ ബാങ്കിന്റെ മികവിനുള്ള സര്‍ട്ടിഫിക്കേഷനാണിത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ബാങ്കിന് സര്‍ട്ടിഫിക്കറ്റ് കൈമാറുകയുണ്ടായി.