ന്യൂഡല്‍ഹി: ആഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജനത്തിന്റെ വേദന മറക്കാൻ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രഖ്യാപനം.സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വർഷം കഴിയുമ്പോഴും, വിഭജനം ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് മറക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല, വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷകണക്കിന് സഹോദരി സഹോദരന്‍മാര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ആ ജനതയുടെ ത്യാഗസ്മരണയ്ക്കായി ഓഗസ്റ്റ് 14 ‘വിഭജനഭീതിയുടെ സ്മരണാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Partition’s pains can never be forgotten. Millions of our sisters and brothers were displaced and many lost their lives due to mindless hate and violence. In memory of the struggles and sacrifices of our people, 14th August will be observed as Partition Horrors Remembrance Day.
— Narendra Modi (@narendramodi) August 14, 2021
















