സിംല: ഹിമാചൽപ്രദേശിലെ കിന്നൗറിൽ മണ്ണിടിച്ചിലിലുണ്ടായ അപകടത്തിൽ മരണം 19 ആയി.കിന്നൗറിലെ നിഗുൽസാരിയിൽ നാലാം ദിവസവും രക്ഷാപ്രവർത്തനം നടക്കുകയാണ്. മണ്ണിടിച്ചിലിനിടെ കുടുങ്ങിക്കിടന്ന വാഹനങ്ങളിൽ നിന്ന് ആളുകളുടെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്.പ്രദേശത്തു വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. കല്ലുകൾ പതിച്ച് രണ്ട് പേർക്കും തെരച്ചിലിനായി കൊണ്ട് വന്ന ഒരു നായ്ക്കും പരിക്കേറ്റു.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുന്നു.
















