തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പരിഗണിക്കുന്നത് തുടരാൻ തീരുമാനം. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകളും പരീക്ഷാഫലം പ്രഖ്യാപിച്ച സാഹര്യത്തിലാണ് തീരുമാനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു.
സി.ബി.എസ്.ഇ/ ഐ .സി.എസ്.ഇ പരീക്ഷകൾ ഉപേക്ഷിച്ച സാഹചര്യത്തിൽ പ്രവേശന പരീക്ഷയിലെ സ്കോറിനൊപ്പം പ്ലസ് ടു മാർക്ക് കൂടി പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കുന്ന സ്റ്റാന്റെഡൈസേഷൻ പ്രക്രിയ ഒഴിവാക്കാൻ പ്രവേശന പരീക്ഷ കമീഷണർ ശിപാർശ ചെയ്തിരുന്നു. എന്നാൽ, സി.ബി.എസ്.ഇ/ ഐ .സി.എസ്.ഇ പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ മുൻവർഷങ്ങളിലെ രീതി ഈ വർഷവും തുടരാൻ തീരുമാനിക്കുകയായിരുന്നു.