തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കല്ലമ്പലം നാവിയിക്കുളത്താണ് സംഭവം. പ്രദീപ് എന്ന യുവാവിനെയാണ് സ്ത്രീയുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. ഓഗസ്റ്റ് ഒമ്പതിന് രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.
മകൻ മദ്യപിച്ച് ബോധമില്ലാതെ റബർ പുരയിടത്തിൽ കിടക്കുന്നെന്ന് പറഞ്ഞ് വീട്ടമ്മയെ രാത്രീ വീട്ടിൽ നിന്ന് വിളിച്ചിറക്കി തൊട്ടടുത്ത റബർ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.വീട്ടമ്മ നിലവിളിച്ചതിനെതുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ രാത്രിതന്നെ കല്ലമ്പലം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.