ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. കുൽഗാമിലെ മാൽപോരയിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.മാൽപോരയിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘത്തിന് നേരെ സമീപമുള്ള കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.ഭീകരരുടെ ആക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്കും, പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്.
















