നഗരസഭാ ജീവനക്കാർ വഴിയോര കച്ചവടം നടത്തിയ മത്സ്യത്തൊഴിലാളിയെ മർദ്ദിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആറ്റിങ്ങൽ അവനവൻചേരിയിൽ റോഡരികിൽ മീൻ കച്ചവടം നടത്തുകയായിരുന്ന അഞ്ചുതെങ്ങ് സ്വദേശി അൻഫോൻസക്കാണ് മർദ്ദനമേറ്റത്. നിയമലംഘനം നടത്തിയതിന് നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആറ്റിങ്ങൽ നഗരസഭാ അധികൃതർ വിശദീകരിച്ചത്. നഗരസഭാ അധികൃതർ യാതൊരു അറിയിപ്പും നൽകാതെയാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത് എന്നാണ് മൽസ്യത്തൊഴിലാളികൾ പറയുന്നത് . സമീപത്തെ കടയുടമകൾക്ക് അവിടെ നിന്ന് കച്ചവടം നടത്തുന്നതിൽ യാതൊരു പരാതിയും ഇല്ല എന്നും മൽസ്യതൊഴിലാളികൾ പറയുന്നുണ്ട് . നഗരസഭ അധികൃതരുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ മൽസ്യതൊഴിലാളി അൽഫോൻസ്സായെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സന്ദർശിച്ചിരുന്നു