മുംബൈ: കോവിഡ് ടാസ്ക് ഫോഴ്സിന്‍റെ എതിർപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഈ മാസം 17 മുതൽ സ്കൂളുകൾ തുറക്കുമെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിൻ്റെ പ്രഖ്യാപനം.
നഗരപ്രദേശങ്ങളിലുള്ള സ്കൂളുകളിലെ 8 മുതൽ 12 വരെയുള്ള ക്ലാസുകളും ഗ്രാമങ്ങളിലുള്ള സ്കൂളുകളിലെ 5 മുതൽ 12 വരെയുള്ള ക്ലാസുകളുമാണ് ഓഗസ്റ്റ് 17 മുതൽ തുറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ടാസ്ക് ഫോഴ്സ് ഇതിനെ എതിർത്തതോടെ സർക്കാർ നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു.
ബുധനാഴ്ച രാത്രി വിദ്യാഭ്യാസ വകുപ്പും ടാസ്ക് ഫോഴ്സും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കൂടിക്കാഴ്ചയിൽ പങ്കായിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് സർക്കാർ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മാറ്റിയത്.
















